logo

സമൂഹ്യമാധ്യമ വിനിയോഗം വിവരകൊള്ള : ജോസഫ് സി മാത്യു



Event Details Images

സമൂഹ്യമാധ്യമ വിനിയോഗം വിവരകൊള്ള : ജോസഫ് സി മാത്യു കോഴഞ്ചേരി:സമൂഹ്യമാധ്യമ വിനിയോഗം വിവരക്കൊള്ളയാണെന്നും വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്നും ഐ.ടി വിദഗ്ധൻ ജോസഫ് സി മാത്യു.കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അധ്യയന വർഷാരംഭത്തോടനുബന്ധിച്ചു നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹമാധ്യമപോസ്റ്റുകൾ തെരുവുഭാഷണങ്ങൾ പോലെയാണ്.സത്യവും അസത്യവും തിരിച്ചറിയാതെ പോകുന്ന ഇടമാണ് സമൂഹമാധ്യമങ്ങൾ. ദത്തവിനിയോഗത്തിന്റെ പുതിയ കാലത്ത് ജാഗ്രതയുള്ളവരാകണം.അറിവുകൾ ഓരോ നിമിഷവും നവീകരിക്കപ്പെടുന്ന കാലത്ത് സ്വയം നവീകരിക്കപ്പെടുകയാണ് വേണ്ടത്.നിശബ്ദതയാണ് ഇന്നത്തെ അധികാരങ്ങൾ അവശ്യപ്പെടുന്നത്. വിദ്യാർത്ഥികൾ നിശബ്ദരായിരിക്കേണ്ടവരല്ല.ശബ്ദിക്കുകയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കേണ്ടവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രിൻസിപ്പാൾ ഡോ. ജോർജ്ജ് കെ അലക്സ് അധ്യക്ഷത വഹിച്ചു.റവ.ഡോ.മാത്യു ദാനിയേൽ,റവ.തോമസ് മാത്യു,ഡോ. ആർ എസ് സിന്ധു,ഡോ. ടോം തോമസ്,ഷാജു കെ ജോൺ,നീതു മറിയം അജിത്ത് എന്നിവർ സംസാരിച്ചു.