logo

സെന്റ് തോമസ് കോളജ്, കോഴഞ്ചേരി & മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ

പദ്മഭൂഷൺ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സ്മാരക അഖിലകേരള പ്രസംഗമത്സരം 2026 മെയ് 15,പകൽ 10 മണി മുതൽ പ്രിയരേ, കോഴഞ്ചേരി സെന്റ് തോമസ് കോളജും മാർ ക്രിസോസ്റ്റം ഫൗണ്ടേഷനും സംയുക്തമായി അഖില കേരളാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന പദ്മഭൂഷൺ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത സ്മാരക പ്രസംഗമത്സരം 2026 മെയ് 15, വെള്ളി രാവിലെ 10 മണി മുതൽ നടത്തുന്നതാണ്.കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വച്ചു ഫൗണ്ടേഷൻ ചെയർമാൻ റൈറ്റ്. റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പസ്കോപ്പ മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.വിജയികൾക്ക് സർട്ടിഫിക്കേറ്റും ട്രോഫിയും ക്യാഷ് അവാർഡും നൽകും.മാർ ക്രിസോസ്റ്റം തിരുമേനിയുടെ ഓർമ്മ നിലനിർത്തുക എന്ന താല്പര്യത്തിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഈ പ്രാസംഗമത്സരത്തിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. വിശ്വസ്തതയോടെ പ്രൊഫ.ഡോ. ജോർജ് കെ അലക്സ് (പ്രിൻസിപ്പാൾ, സെന്റ് തോമസ് കോളജ് കോഴഞ്ചേരി) +919745050981 രാജൻ വർഗീസ് ( സെക്രട്ടറി, മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ) +919447107519 നിബന്ധനകൾ 1. 15 മുതൽ 18 വയസു വരെ പ്രായമുള്ളവർക്ക് വേണ്ടിയാണ് മത്സരം 2. പ്രസംഗവിഷയം 30 മിനിറ്റ് മുൻപ് നൽകുന്നതാണ്. 3. മലയാളഭാഷയിലാണ് പ്രസംഗിക്കേണ്ടത്. 4. മത്സരസമയം 5 മിനിറ്റ് ആയിരിക്കും. 5. 4 മിനിറ്റ് ആകുമ്പോൾ മുന്നറിയിപ്പ് നൽകുന്നതായിരിക്കും. 6. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10000,7500,5000 രൂപ വീതം സമ്മാനം നൽകുന്നതാണ്. 7. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 2026 മെയ് 12 നു മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 8. വിശദവിവരങ്ങൾക്ക് ഡോ. ടോം തോമസ് +919847144804 ഡോ. ജിജോയ് പി മാത്യു +919446195900 ഡോ. സുധീഷ് കെ വി +919961533705

Click Here To Register