logo

PERSPECTIVA 2024-25



Event Details Images

മദ്ധ്യതിരുവിതാംകൂറിൻ്റെ മലയോര മേഖലയിൽ അറിവിൻ്റെ അക്ഷര വെളിച്ചം പകർന്ന വിദ്യാഭാസ സ്ഥാപനമായ കോഴഞ്ചേരി സെൻ്റ് തോമസ് കോളേജ് സപ്തതി വർഷം പിന്നിടുന്നതിൻ്റെ ഭാഗമായി കോളേജിൻ്റെ വിവിധ സൗകര്യങ്ങൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കുന്നു. 2024 ഏപ്രിൽ 22 രാവിലെ 10 മണി മുതൽ നടത്തപ്പെടുന്ന PERSPECTIVA 2024-25 ൻ്റെ ഭാഗമായി ഹയർ സെക്കൻഡറി കുട്ടികൾക്ക് കലാലയം സന്ദർശിച്ചു അസ്‌ട്രോ ഫിസിക്സിൻ്റെ പ്രാഥമിക പാഠങ്ങൾ മനസ്സിലാക്കുവാനും സൗരകളങ്കങ്ങളെ നിരീക്ഷിക്കുവാനും സൗകര്യമുണ്ടായിരിക്കും. പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച സുവളജിക്കൽ മ്യൂസിയം സന്ദർശിക്കുവാനും അവസരം ഉണ്ടായിരിക്കും. കൂടാതെ ബോട്ടാനിക്കൽ ഗാർഡൻ, ഹീലിംഗ് ഗാർഡൻ, ടിഷ്യൂ കൾച്ചർ ലാബുകൾ, വിവിധ സയൻസ് ലാബുകൾ, കോളേജ് ലൈബ്രറി എന്നിവ സന്ദർശിക്കുവാൻ അവസരം ഉണ്ടായിരിക്കും. ഹയർ സെക്കൻഡറി വിദ്യാഭാസത്തിന് ശേഷമുള്ള ശാസ്ത്ര മേഖലയിലെ വിവിധ കരിയർ സാധ്യതകളെ കുറിച്ച് വിശദമായ ചർച്ചകൾ ഉണ്ടാവും. വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിഷയങ്ങളിൽ ആഴമായ അറിവ് പകർന്ന് നൽകാൻ ഫോറൻസിക് സയൻസ് അധിഷ്ഠിതമായ ഇൻവെസ്റ്റിഗേഷൻ മൽസരം, ക്വിസ് മത്സരങ്ങൾ, ഡിബേറ്റ് കോമ്പറ്റിഷൻ എന്നിവയും ക്രമീകരിക്കുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും. ഒപ്പം മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവേളജി വിഷയങ്ങളിലെ അധ്യാപകരുമായി സംവദിക്കുവാൻ കുട്ടികൾക്ക് അവസരം ഉണ്ടായിരിക്കും. ഈ അവസരം വിനിയോഗിക്കാൻ താൽപര്യമുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ 2024 ഏപ്രിൽ 19 ന് മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ഡോ. ജോർജ് കെ അലക്സ്, ഐ ക്യു എ സി കോഓർഡിനേറ്റർ ഷൈനു കോശി എന്നിവർ അറിയിക്കുന്നു. രജിസ്ട്രേഷനു താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക Click here